പുത്തൻചന്തയിൽ ഒരു ദേവാലയം എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ ചിറത്തലാട്ട് കിഴക്കേത്തലയ്ക്കൽ നൈനാൻ വറുഗീസ് ദാനമായി ഒരേക്കർ സ്ഥലം നൽകി, അനുവാദം ലഭിച്ചതനുസരിച്ച് കൂട്ടുങ്കൽ ഗീവറുഗീസ് റമ്പാൻ്റെ നേതൃത്വത്തിൽ ചിറത്തലാട്ട് ചാണ്ടി നൈനാൻ, നൈനാൻ നൈനാൻ, നൈനാൻ ഈശോ, തെക്കേൽ ഇട്ടിഇത്താക്ക്, കൈതയിൽ ചാക്കോ വറുഗീസ്, പഴഞ്ചിറ ചെറിയതു കുര്യൻ തുടങ്ങിയവരുടെ സഹകരണത്തിൽ പൂർത്തീകരിച്ച പ. മാതാവിൻ്റെ നാമത്തിലുള്ള ദേവാലയത്തിൽ 1932 ഡിസംബർ മാസം 1-ാം തീയതി മിഖായേൽ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ പ്രഥമ ബലി അർപ്പിച്ചു, തുടർന്ന് പരേതനായ ഇടത്തറയേശു കത്തനാർ, മ്യാലിൽ കുര്യാക്കോസ് കത്തനാർ, ചെറുവള്ളിൽ സി.വി എബ്രഹാം കത്തനാർ, താഴത്തുണ്ടിൽ ജോൺ കത്തനാർ തുടങ്ങിയ വൈദീക ശ്രേഷ്ഠർ വിവിധ കാലഘട്ടങ്ങളിലായി വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചിറത്തിലാട്ട് നൈനാൻ നൈനാൻ പ്രഥമ കൈസ്ഥാനിയായിരുന്നു. പുത്തൻചന്ത സെൻ്റ് മേരീസ് പള്ളിയുടെ തുടർന്നുള്ള ചരിത്രവും വളർച്ചയും, യശ്ശ:ശരീരനായ ചിറത്തലാട്ട് സി.വി ജോർജ്ജ് കോർ എപ്പിസ്കോയുടെ ജീവചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു...
Saint John, the Baptist was born through the intercession of God to Zachariah and Elizabeth. Jesus told John to baptize Him whereupon the heavens opened. The voice of God spoke, saying, "This is my beloved Son, in whom I am well pleased...
Saint Stephen (Stephanos) is the first martyr of Christianity and is venerated as a Martyr Saint ('Sahada'). Stephen was one of the 72 disciples chosen by Christ, become one among the first seven men chosen after Lords Ascension...
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലുൾപ്പെട്ട വാകത്താനം പുത്തൻചന്ത സെൻ്റ് മേരീസ് ദേവാലയം അതിൻ്റെ ശ്രേഷ്ഠമായ ആത്മീയ വഴികളിൽ 90 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. വാകത്താനത്തിൻ്റെ അതുല്യമായ ആത്മീയ പൈതൃകം ഹൃദയത്തിൽ സ്വാംശീകരിച്ചു കൊണ്ട് ഈ ദേവാലയത്തെ നട്ടവരും നനച്ചവരുമായ നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നതിനും, പിന്നിട്ട ഇന്നലകളിൽ ഇത്രത്തോളം നമ്മെ വഴി നടത്തിയ ദൈവകരുണയ്ക്ക് സ്തോത്രം സമർപ്പിക്കുന്നതിനും നവതിയുടെ അനുഗ്രഹീതമായ ഈ നാളുകളിൽ നമുക്ക് കഴിയണം. നമ്മുടെ ദേവാലയത്തിലെ പ്രഥമ ബലി അർപ്പണത്തിൻ്റെ 90-ാം വാർഷിക ദിനമായ 2022 ഡിസംബർ 1-ാം തീയതി വി. കുർബ്ബാനയോടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, വിവിധ പരിപാടികളോടെ ഇടവകയുടെ നവതി പെരുന്നാൾ ദിനമായ 2023 ജനുവരി 7, 8 ദിനങ്ങളിലായി നടത്തപ്പെടുന്ന നവതി സമ്മേളനത്തോടും വി. മൂന്നിന്മേൽ കുർബ്ബാനയോടും കൂടി നവതി ആചരണം പൂർത്തീകരിക്കുന്നതിനാണ് കർത്താവിൽ ശരണപ്പെടുന്നത്.
© 2023 St. Mary's Orthodox Church Puthenchantha. All rights reserved.