മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലുൾപ്പെട്ട വാകത്താനം പുത്തൻചന്ത സെൻ്റ് മേരീസ് ദേവാലയം അതിൻ്റെ ശ്രേഷ്ഠമായ ആത്മീയ വഴികളിൽ 90 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. വാകത്താനത്തിൻ്റെ അതുല്യമായ ആത്മീയ പൈതൃകം ഹൃദയത്തിൽ സ്വാംശീകരിച്ചു കൊണ്ട് ഈ ദേവാലയത്തെ നട്ടവരും നനച്ചവരുമായ നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നതിനും, പിന്നിട്ട ഇന്നലകളിൽ ഇത്രത്തോളം നമ്മെ വഴി നടത്തിയ ദൈവകരുണയ്ക്ക് സ്തോത്രം സമർപ്പിക്കുന്നതിനും നവതിയുടെ അനുഗ്രഹീതമായ ഈ നാളുകളിൽ നമുക്ക് കഴിയണം. നമ്മുടെ ദേവാലയത്തിലെ പ്രഥമ ബലി അർപ്പണത്തിൻ്റെ 90-ാം വാർഷിക ദിനമായ 2022 ഡിസംബർ 1-ാം തീയതി വി. കുർബ്ബാനയോടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, വിവിധ പരിപാടികളോടെ ഇടവകയുടെ നവതി പെരുന്നാൾ ദിനമായ 2023 ജനുവരി 7, 8 ദിനങ്ങളിലായി നടത്തപ്പെടുന്ന നവതി സമ്മേളനത്തോടും വി. മൂന്നിന്മേൽ കുർബ്ബാനയോടും കൂടി നവതി ആചരണം പൂർത്തീകരിക്കുന്നതിനാണ് കർത്താവിൽ ശരണപ്പെടുന്നത്.